കെഎസ്ആർടിസി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സമരം രണ്ടാം ദിനവും തുടരുന്നു.പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ആണ് ചീഫ് ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തുന്നത്.എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പ് ശമ്പള വിതരണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക,ശമ്പള വിതരണം ഉടൻ തുടങ്ങുക എന്നീ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടു വെക്കുന്നത്. സർവീസുകളെ സമരം ഇതു വരെ ബാധിച്ചിട്ടില്ല.
