തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകൾക്കുൾപ്പെടെ ഫണ്ട് കൈമാറ്റം ചെയ്യുന്നതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി നേതാവ് ശരദ് പവാർ. ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കുമെന്ന് ശരദ് പവാർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ എങ്ങനെ ഫണ്ട് വിതരണംചെയ്യാൻ അനുവദിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിൽ എൻഡിഎ വൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു ശരദ് പവാറിന്റെ പരാമർശങ്ങൾ. പ്രതീക്ഷിച്ചതിനും അപ്പുറമാണ് തെരഞ്ഞെടുപ്പ് ഫലം. എന്നിരുന്നാലും, ജനങ്ങളുടെ വിധി അംഗീകരിക്കേണ്ടതുണ്ട്.
മഹാരാഷ്ട്രയിലും ബിഹാറിലും ലഡ്‌കി ബഹിൻ പോലുള്ള പദ്ധതികളും സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതികളൊക്കെയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയത് എല്ലാവരും കണ്ടു. ഇങ്ങനെ നടപ്പിലാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ശരദ് പവാർ പറഞ്ഞു.















































































