കോട്ടയം യു.ഡി.എഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്ററും ഒപ്പമുണ്ടായിരുന്നു. സഭാ ആസ്ഥാനത്ത് ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ, സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ എന്നിവർ യു.ഡി.എഫ് കൺവീനറെ സ്വീകരിച്ചു. കൺവീനറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അഡ്വ.അടൂർ പ്രകാശ് എം.പി മലങ്കരസഭാ ആസ്ഥാനത്ത് എത്തുന്നത്.