വിശിഷ്ട മെഡലായ മുബാറക്ക് അല്‍ കബീർ കുവൈറ്റ് അമീർ ആണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്ത് കൈ കോർക്കാൻ കൂടിക്കാഴ്ചയില്‍ ധാരണയായി.
സൈനിക അഭ്യാസം, പ്രതിരോധം, പരിശീലനം, എന്നിവയില്‍ സഹകരിക്കാനും പ്രതിരോധ രംഗത്തെ വൈദഗ്ധ്യം കൈമാറാനും ധാരണയായി.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കിയതിനു പ്രധാനമന്ത്രി അമീറിനോടു നന്ദി പറഞ്ഞു. കുവൈറ്റിന്‍റെ വികസനത്തില്‍ ഇന്ത്യൻ സമൂഹത്തിന്‍റെ വലുതും ഊർജസ്വലവുമായ സംഭാവനകളെ അമീർ അഭിനന്ദിച്ചു.