കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് വീഴ്ചകളില്‍ നിന്നും പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുല്‍ പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ഔചിത്യം എന്താണെന്നും, ഇതിലൂടെ മനസിലാകുന്നത് ബിജെപിയുടെയും, കോണ്‍ഗ്രസിന്റെയും സമീപനം ഒന്നാണെന്നും പിണറായി പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് ആരോട് മത്സരിക്കാനാണെന്നും പിണറായി ചോദിച്ചു. വന്‍ ജനാവലിയോടെയാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനായി വയനാടെത്തിയത്.