തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാം എന്നാണ് പ്രഥാമിക നിഗമനം. മുൻ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല.












































































