കോട്ടയം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിന്റെ അഭിമുഖ്യത്തിൽ എൻ.ബി.സി.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീക്കുള്ള 1.82 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും ഇതോടൊപ്പം നടന്നു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. രേഖാദാസ് ഉദ്ഘാടനം നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷിജി ഷാജി അധ്യക്ഷത വഹിച്ചു. മാനേജർ കെ.എൻ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.













































































