തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര് 26നു വൈകിട്ട് 6.45നു കൊടിയേറ്റും. 31നു ആറാട്ടോടെ സമാപിക്കും
സ്കന്ദഷഷ്ഠി ദിനമായ 27നു രാവിലെ 11.30നു സുബ്രഹ്മണ്യ നടയിൽ അഷ്ടാഭിഷേകവും ഷഷ്ഠി പൂജയും ഉണ്ടായിരിക്കും. ഉത്സവം 31നു രാവിലെ 10നു ക്ഷേത്രക്കുളത്തിൽ ആറാട്ടോടെ സമാപി ക്കും.11.30നു ആറാട്ട് സദ്യ നടക്കും.
തിരുനക്കര ക്ഷേത്രത്തിൽ 3 ഉത്സവങ്ങൾ നടത്താറുണ്ട്. തുലാം മാസത്തിലെ അൽപശി, മിഥുന ത്തിലെ ആനി ഉത്സവം എന്നിവയ്ക്ക് പുറമേ, 10 ദിവസം നീണ്ടു നിൽക്കുന്ന മീനത്തിലെ പൈങ്കുനി ഉത്സവം എന്നിവയാണ് തിരുനക്കരയിലെ ആഘോഷങ്ങൾ. ഇതിൽ മീനമാസത്തിലെ പൈങ്കുനി ഉത്സവമാണ് പ്രധാനം.














































































