കോട്ടയം: നിയമ വിരുദ്ധ ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തത് 70 ബസുകളാണ്. നഷ്ടം 50 ലക്ഷത്തില്‍ കൂടുതലാണെന്നാണ്കെഎസ്ആര്ടിസിയുടെവിലയിരുത്തല്.
നഷ്ടങ്ങളസംഭവിച്ചാലും പൊതുഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ സര്‍വ്വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. നിയമ വിരുദ്ധ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടത്തിയ അക്രമസംഭവങ്ങളില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 229 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു ഡിജിപി നല്‍കിയിരിന്ന നിര്‍ദ്ദേശം. പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ 70 കെഎസ്ആര്ടിസിബസുകളനശിപ്പിക്കപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരുംഡ്രൈവര്മാര്ക്ക്പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോഡ് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റ്.ആക്രമണങ്ങളിൽപ്രതികളായവരും കരുതൽ തടങ്കലിൽപെട്ടവരും ഉൾപ്പെടെയാണ് കണക്ക്.
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 12, 11, 3
തിരുവനന്തപുരം റൂറല്‍ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറല്‍ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 10, 3, 3
തൃശൂര്‍ സിറ്റി - 6, 0, 2
തൃശൂര്‍ റൂറല്‍ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂര്‍ സിറ്റി - 28, 1, 49
കണ്ണൂര്‍ റൂറല്‍ - 2, 1, 2
കാസര്‍ഗോഡ് - 6, 6, 28