അത് മിടുക്കാണെന്നാണ് ബി ജെ പി പറഞ്ഞത്. ആ മിടുക്കിന്റെ ഗുണഭോക്താവ് സ്ഥാനാർഥിയായ സുരേഷ് ഗോപിയാണ്.
ആംബുലൻസ് ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ ഉണ്ട്. അത് പാലിച്ചില്ല.
സുരേഷ് ഗോപി നല്ല നടനായിരുന്നു. ഡയലോഗും നാട്യവും
എല്ലായിപ്പോഴും ജനങ്ങൾ ഉൾക്കൊള്ളണമെന്നില്ലെന്നും ബിനോയി വിശ്വം പറഞ്ഞു.
ഓർമ്മയുണ്ടോ ഈ മുഖം എന്ന് സുരേഷ് ഗോപിയോട് ജനം ചോദിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.