ഉടമകളുമായും ജീവനക്കാരുമായും അധികൃതർ ചർച്ച നടത്താതെ സർവീസ് നടത്തില്ലെന്നു ബസ് ഉടമകൾ അറിയിച്ചു. ആർഡിഒ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്ന് ബസ് തടയൽ സമരത്തിൽ നിന്നും യുവജന സംഘടനകൾ പിന്മാറിയിരുന്നു.
ബസുകൾക്ക് പഞ്ചിങ്ങ് ഏർപ്പെടുത്തുമെന്നതടക്കമുള്ള തീരുമാനത്തെ തുടർന്നായിരുന്നു പിന്മാറ്റം. സ്വകാര്യ ബസിടിച്ചു വിദ്യാർത്ഥി മരിച്ചതിനെ തുടർന്നായിരുന്നു യുവജനസംഘടനകൾ സമരം തുടങ്ങിയത്.