കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പർ കോടതിയിലാണ് എസ്‌എഫ്‌ഐ ഒ കുറ്റപത്രം നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇല്ലാത്ത സേവനത്തിന്‍റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍നിന്ന് കൈപ്പറ്റിയെന്നാണ് എസ്‌എഫ്‌ഐഒ കണ്ടെത്തല്‍.
എക്‌സാലോജിക് കമ്പനി തുടങ്ങിയ ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും, പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് കമ്പനിക്ക് ഉണ്ടായിരുന്നത് എന്നും കുറ്റപത്രത്തിലുണ്ട്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം.
2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് എത്തിയെന്നും പറയുന്നു.