കാലം ചെയ്ത മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അന്ത്യകർമ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പയാകും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകൾ. ശനിയാഴ്ച 95-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനും പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയും ഉൾപ്പെടെ വിവിധ രാഷ്ട്രത്തലവന്മാർ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആദരാഞ്ജലിയർപ്പിക്കാനെത്തി.

എട്ട് വർഷത്തോളം കത്തോലിക്കാ
സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ 2013ൽ തന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് സ്വയം
മാർപാപ്പ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയായിരുന്നു. ആഗോള കത്തോലിക്ക സഭയുടെ കഴിഞ്ഞ
അറുന്നൂറ് വർഷത്തെ ചരിത്രത്തിലെ,
ഏക "പോപ്പ്
എമിരിറ്റസ്' ആയിരുന്നു, ബെനഡിക്ട്
പതിനാറാമൻ. കാലംചെയ്യും മുൻപ് വിരമിച്ചതിനാലാണ്, ബെനഡിക്ട്
പതിനാറാമൻ "പോപ്പ് എമിരിറ്റസ്" എന്ന് അറിയപ്പെട്ടത്.