കൊച്ചി:
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലക്കാട്
ചിറ്റൂർ സ്വദേശി ജ്യോതിർ ആദിത്യ (19) ആണ്
മരിച്ചത്. അങ്കമാലി കരയാംപറമ്പിൽ ദേശീയപാതയിലായിരുന്നു അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ
തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ
പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.