മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെൻറർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ
എഡ്യൂക്കേഷൻ നടത്തുന്ന എം ബി എ (ഹ്യൂമൻ റിസോഴ്സ്സ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഫിനാൻസ്),
എം .കോം .(ഫിനാൻസ് ആൻഡ് ടാക്‌സേഷൻ), എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്‌സ്, ബി.കോം (ഓണേഴ്‌സ്), ബി ബിഎ (ഓണേഴ്‌സ് ), ബിഎ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്‌സ്) എന്നീ ഓൺലൈൻ
പ്രോഗ്രാമുകളുടെ 2026 ജനുവരി സെഷനിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു.
യു.ജി.സി യുടെ അംഗീകാരത്തോടെ
നടത്തുന്ന ഓൺലൈൻ പ്രോഗ്രാമുകൾ റഗുലർ ഡിഗ്രിക്ക് തുല്യമാണ്. വിദേശത്തുള്ള വിദ്യാർത്ഥികൾക്കും,
ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും പ്രായഭേദമന്യേ അപേക്ഷിക്കാവുന്നതാണ്.
ക്ലാസുകളും
പരീക്ഷയും പൂർണമായും ഓൺലൈൻ ആയതിനാൽ ഒരുഘട്ടത്തിലും സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല.
ഒരേ സമയം രണ്ടു പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിന് യു ജി സി അനുമതി
നല്കിയിട്ടുള്ളതിനാൽ നിലവിൽ ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. എംജി
സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ റഗുലര്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനവും മറ്റ്
സര്‍വകലാശാലകളിലോ അംഗീകൃത ഗവണ്മെന്റ്/ എയ്ഡഡ് സ്ഥാപനങ്ങളിലോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 20
ശതമാനവും ഫീസിളവ് ലഭ്യമാണ്.
കൂടാതെ വനിതകള്‍ക്കും , ഭിന്നലിംഗക്കാര്‍ക്കും EWS വിഭാഗക്കാർക്കും 10
ശതമാനം ഫീസിളവും ഉണ്ടായിരിക്കും.
ഓൺലൈൻ പ്രോഗ്രാമിന് അഡ്മിഷൻ എടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ cdoe.mgu.ac.in എന്ന
വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് ഫോൺ -0481 2731010, 9188918258, 8547852326














































































