പുതുപ്പള്ളിനിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 8051 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ ഇതുവരെ നീക്കം ചെയ്തു.പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 6730 പോസ്റ്ററുകൾ, 518 ബാനറുകൾ 793 കൊടിതോരണങ്ങൾ, 10 ചുവരെഴുത്തുകൾ എന്നിവയാണു നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്.