നിരവധി പേർക്ക് പരുക്കേറ്റു.
ജമ്മു ജില്ലയിലെ ചോക്കി ചോര ബെല്‍റ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി റിയാസി ജില്ലയിലെ ശിവ ഖോരി ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകരായിരുന്നു.
ജമ്മു പൂഞ്ച് ഹൈവേയിലൂടെ യാത്ര തുടരവെ 150 അടി താഴ്‌ച്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സഖ്യ ഇനിയും കൂടിയേക്കും. വീതി കൂട്ടല്‍ ജോലികള്‍ നടക്കുന്നതിനാല്‍ റോഡ് മോശം അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.