27 തടവുകാർക്കും,5 ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച തടവുകാരെ പ്രത്യേക സെല്ലുകളിലേയ്ക്ക് മാറ്റി.
ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച തടവുകാർക്ക് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ജയിലധികൃതർ അറിയിച്ചു. കിച്ചണിലെ ഒരു തടവുകാരനിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ 27 തടവുകാരിൽ കൂടി കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ആകെ 51 തടവുകാരും 16 ജീവനക്കാരുമാണ് പൊൻകുന്നം സബ് ജയിലിൽ ഉള്ളത്.