രാഷ്ട്രപതി ദ്രൗപതി മുർമു, ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിൽ. ഒക്ടോബർ 29 ബുധനാഴ്ച ഹരിയാനയിലെ അംബാല വ്യോമസേനാ കേന്ദ്രം സന്ദർശിക്കുന്ന രാഷ്ട്രപതി, വ്യോമസേനയുടെ അത്യാധുനിക റാഫേൽ യുദ്ധവിമാനത്തിൽ പറക്കും.

രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന രാഷ്ട്രപതി ഇന്ത്യയുടെ മൂന്ന് സായുധ സേനകളുടെയും സുപ്രീം കമാൻഡർ കൂടിയാണ്. 2023 ഏപ്രിൽ 8 ന്, അസമിലെ തേസ്പൂർ ഐഎഎഫ് സ്റ്റേഷനിൽ വെച്ച് രാഷ്ട്രപതി സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ പറന്നിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശന വേളയിൽ വ്യോമസേനാ മേധാവിയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ത്യയും ഫ്രാൻസും തമ്മിൽ റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾക്കായുള്ള കരാറിലും ഒപ്പുവച്ചിട്ടുണ്ട്. ഈ കരാർ പ്രകാരം, ഫ്രാൻസ് ഇന്ത്യൻ നാവികസേനയ്ക്ക് 26 റാഫേൽ മറൈൻ (എം) ക്ലാസ് വിമാനങ്ങൾ വിതരണം ചെയ്യും.
















































































