തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമായിട്ടില്ല.
നാല് ദിവസം മുമ്പ് സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം.
രണ്ട് ദിവസമായി അദ്ദേഹം മുറിയിൽ നിന്ന് പുറത്തേക്ക് പോയിരുന്നില്ലെന്നും വിവരമുണ്ട്.
സീരിയൽ സെറ്റിൽ നിന്നുമുള്ളവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.
ഇവർ ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.
മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തമമെന്ന് പോലീസ് പറഞ്ഞു.