ലണ്ടന്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ച്വറി നേടിയ താരം ഒട്ടേറെ റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. പിന്നാലെ യൂത്ത് ടെസ്റ്റ് പരമ്പരയിലും തിളങ്ങുകയാണ് ഇന്ത്യയുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലും ബാറ്റുകൊണ്ടു മാത്രമല്ല പന്തുകൊണ്ടും വൈഭവ് തിളങ്ങി.
ആദ്യ യൂത്ത് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 14 റണ്‍സ് മാത്രമാണ് വൈഭവിന് നേടാനായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി തികച്ചാണ് താരം തിരിച്ചുവന്നത്. 44 പന്തില്‍ നിന്ന് വൈഭവ് 56 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങില്‍ വൈഭവ് തിളങ്ങി. താരം രണ്ടു വിക്കറ്റെടുത്താണ് ഞെട്ടിച്ചത്.
യൂത്ത് ടെസ്റ്റില്‍ അര്‍ധസെഞ്ച്വറിയും വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമന്നെ നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസ്സന്റെ റെക്കോർഡാണ് താരം തകര്‍ത്തത്. 2013-ല്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ഹസ്സന് 15 വര്‍ഷവും 167 ദിവസവുമായിരുന്നു പ്രായം. അതേസമയം സമനിലയിലാണ് ടെസ്റ്റ് അവസാനിച്ചത്.