ബി.ജെ പി മുൻ എം.എൽ.എ കുൽദീപ് പ്രതിയായ ഉന്നാവ ബലാത്സംഗ കേസ് ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകർക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്ത് പതിനാറുവയസ്സായിരുന്നു പെൺകുട്ടിയുടെ പ്രായം. സിറ്റിങ് എംഎൽഎയായ സേംഗർ പൊതുസേവകൻ്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവർഷം തടവാണ്. സേംഗർ ഏഴുവർഷവും അഞ്ച് മാസവും ജയിലിൽ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം നൽകിയത്. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണ് സേംഗർ.















































































