വടകര: ആശവര്‍ക്കര്‍മാര്‍ക്ക് അധിക ഓണറേറിയം നല്‍കാനുള്ള ഒഞ്ചിയം പഞ്ചായത്ത് തീരുമാനം തടഞ്ഞും വിഷയം ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് വിട്ടും സംസ്ഥാനസര്‍ക്കാര്‍.
ആര്‍എംപിഐ-യുഡിഎഫ് സഖ്യം ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്ത് ഭരണസമിതി ആശവര്‍ക്കര്‍മാര്‍ക്ക് 2500 രൂപവീതം ഓണറേറിയം കൊടുക്കാന്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു.ഇതിന് പഞ്ചായത്ത് സെക്രട്ടറി സംസ്ഥാനസര്‍ക്കാരിന്റെ അനുമതിതേടിയെങ്കിലും തീരുമാനം നടപ്പാക്കുന്നത് തദ്ദേശ സ്വയംഭരണവകുപ്പ് താത്കാലികമായി തടഞ്ഞു. വിഷയം തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഓംബുഡ്സ്മാന് വിടുകയും ചെയ്തു.
ആശവര്‍ക്കര്‍മാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് ഭരിക്കുന്ന മറ്റുചില തദ്ദേശസ്ഥാപനങ്ങളും ആശവര്‍ക്കര്‍മാര്‍ക്ക് അധിക ഓണറേറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പഞ്ചായത്തീരാജ് നിയമത്തിന് അനുസൃതമല്ലാത്തതിനാല്‍ ഈ തീരുമാനത്തിന് അനുമതിനല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തദ്ദേശ സ്വയംഭരണവകുപ്പ്. ഓബുഡ്മാന്റെഉത്തരവിനുവിധേയമായി മാത്രമേ ഈ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകൂ.