മലപ്പുറം ജില്ലയിൽ 17 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:ആർ.രേണുക. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 481 ആയി. സ്കൂളിൽ പോകുന്ന കുട്ടികൾ മൂക്കും വായും മൂടുന്ന വിധത്തിൽ കൃത്യമായി മാസ്ക് ധരിക്കണം. പനി, ചുമ, കണ്ണിന് ചുവപ്പ്, ശരീരം മുഴുവൻ തിണർത്ത പാടുകൾ, മൂക്കൊലിപ്പ് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ സ്കൂളിൽ പോകരുതെന്നും, കുട്ടികൾ എല്ലാവരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.