മലയാള സിനിമയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം കുറച്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായ ഫെഫ്കയും. ഇതനുസരിച്ച് ഷൂട്ടിംഗ് സമയം ഇതുവരെ ഉണ്ടായിരുന്ന പതിനാറര മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. ഇത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കരാര്‍ നാളെ മുതല്‍ നടപ്പാകും. ജോലിസമയം കുറച്ചത് മുൻനിർത്തി വേതനത്തിൽ കുറവുവരുത്തില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പുനൽകി.














































































