ചലച്ചിത്ര തൊഴിലാളികളുടെ പുതിയ സംഘടനയായ , മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി എ.എസ് പ്രകാശിനെ തിരഞ്ഞെടുത്തു. സിനിമ പി.ആര്.ഒയാണ് പ്രകാശ് . റിയാസ് ഖാന് നായക വേഷത്തിലെത്തുന്ന സസ്പെന്‍സ് കില്ലര്‍ , സോണിയ അഗര്‍വാളിന്റെ മലയാളം-തമിഴ് ചിത്രം ഗ്രാന്‍ഡ്മ , പുതുമുഖതാര ചിത്രങ്ങളായ ചെല്ലക്കാറ്റ് , അമ്മക്കിളിക്കൂട് എന്നിവയാണ് പ്രകാശ് പി.ആര്.ഒയായി പ്രവര്‍ത്തിയ്ക്കുന്ന പുതിയ സിനിമകള്‍.
സാരഥി ഫിലിംസ് വിതരണത്തിനെടുത്ത മുതല്വന് ( അര്ജ്ജുന് , മനീഷ കൊയ്രാള ) , കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ ( മമ്മൂട്ടി , അജിത് കുമാര്‍, ഐശ്വര്യ റായി , തബു ) , തമീന്‍സ് ഫിലിംസ് വിതരണം നടത്തിയ മീര ഏജ് 45 ( ദീപ്തി നവല്‍ ) , വസൂല്‍ രാജ എം.ബി.ബി.എസ് ( കമലഹാസന് , പ്രഭു , സ്നേഹ ) എന്നീ സിനിമകളുടെ കേരള പബ്ലിസിറ്റിയിലൂടെയാണ് , എ.എസ് പ്രകാശ് ചലച്ചിത്ര രംഗത്ത് സജീവമായത് . പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി മലയാളം സിനിമകളുടെ പി.ആര്.ഒയായ എ.എസ് പ്രകാശ് , പ്രമുഖ ദിനപത്രങ്ങളുടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമ പി.ആര്.ഒ : എ.എസ് പ്രകാശ് ( ജനറല്‍ സെക്രട്ടറി ) , സംഗീത സംവിധായകന് ഗോപന് സാഗരി ( പ്രസിഡന്റ് ) , ലൊക്കേഷന്‍ വീഡിയോ പ്രൊഡ്യൂസര്‍ വിഷ്ണൂബുദ്ധന് ( ട്രഷറര്‍ ) , പ്രൊഡക്ഷന്‍ കണ്ട്രോളര് സുനില്‍ തിരുവല്ലം ( വൈസ് പ്രസിഡന്റ് ), ക്യാമറാമാനും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ ബിജു പോത്തന്‍കോട് ( ജോ.സെക്രട്ടറി ) , നവാഗത സംവിധായകരായ ഷിജിന് ലാല്‍ , ജോളിമസ് (എക്സിക്യൂട്ടീവ് മെമ്പേഴ്സ് ) എന്നിവരാണ് മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ .
കേരളത്തിലോ മറുനാട്ടിലോ ചിത്രീകരിയ്ക്കുന്ന മലയാളം സിനിമയില്‍ പ്രീ പ്രൊഡക്ഷന്‍,ഷൂട്ടിങ്,പോസ്റ്റ് പ്രൊഡക്ഷന്‍ , റീലീസ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ടെക്നീഷ്യന്മാരുടെയും സ്കില്‍ഡ് ലേബര്മാരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷന് .