കോട്ടയം: കളത്തിപ്പടി പൊൻപള്ളി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ദിവസങ്ങളായി ജലം പാഴാകുന്നു. കെഎസ്ഇബി പോസ്റ്റ്നോട് ചേർന്ന് പൈപ്പ് പൊട്ടിയതിനാൽ വൈദ്യുതി പോസ്റ്റ് ഏത് നിമിഷവും നിലം പതിക്കാനുള്ള സാധ്യതയുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇതുവഴി പാഴാക്കുന്നത് അധികൃതർ ശ്രദ്ധിക്കുന്നില്ല എന്ന് പരാതിയുണ്ട്.













































































