എരുമേലിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വയ്ക്കുവാൻ തീരുമാനം.മന്ത്രി വി.എൻ. വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടറാണ് ഉത്തരവിട്ടത്.വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി നാട്ടുകാർ സമരം തുടരുകയാണ്.
കണമലയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടി വെക്കാൻ ഉത്തരവ്. വനംവകുപ്പ് സംഘം ഉടൻ കണമലയിൽ എത്തും.
ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയകാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് പിന്നീട് മരിച്ചു. രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു.














































































