ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ജൂലൈ 9 ന് കുമ്പളങ്ങിയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹമെന്ന് സംശയമുണ്ട്.
വിശദമായ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായി മട്ടാഞ്ചേരി അസി: പൊലീസ് കമ്മീഷണർ പറഞ്ഞു.കുമ്പളങ്ങി സ്വദേശി പഴങ്ങാട് ലാസർ ആന്റണിയെ (39) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുമ്പളങ്ങി കുളക്കടവ് ഭാഗത്ത് ചെളിയിൽ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.