പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിയുമായ ശ്രീനന്ദയെ (14) ആണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ശ്രീനന്ദയുടെ കുടുംബം ഉള്‍പ്പെടെ പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘമാണ് ചിക്കമംഗളൂരുവിലെത്തിയത്. ചന്ദ്രഗിരി മലയ്ക്ക് മുകളില്‍ നിന്നാണ് ശ്രീനന്ദയെ കാണാതായത്.
പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പാലക്കാട് നിന്ന് പ്രത്യേക അന്വേഷണ സംഘം ഡ്രോണുകള്‍ ഉള്‍പ്പെടെ എത്തിച്ച് രാവിലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.













































































