കോഴിക്കോട് പേരാമ്പ്രയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്ക് സ്വദേശി റിജിൽ ലാലിൻ്റെ ഭാര്യ സോനയാണ് മരിച്ചത്.
ഗർഭിണിയായ സോനയെ ഡോക്ടറെ കാണിച്ച് വരുന്ന വഴിയാണ് വാഹനത്തിന് തീപിടിച്ചത്. റിജിൻലാലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
സോന പുറകിലായിരുന്നു ഇരുന്നത്
ഡോർ ലോക്കായതിനാൽ സോനക്ക് ഇറങ്ങാൻ സാധിച്ചില്ല. പരിക്കേറ്റ റിജിൻ ലാലിനെ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.











































































