വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും വിനോദും സുഹൃത്തുക്കളും പാർട്ടി അംഗത്വം സ്വീകരിച്ചു.
2008 ലാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്‌ണുവിൻ്റെ മരണത്തിന് പിന്നാലെയാണ് പാർട്ടി ഫണ്ട് സ്വരൂപിച്ചത്. പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചത്.
'ഊർജസ്വലനായ സിപിഎം പ്രവർത്തകനായിരുന്നു വിഷ്‌ണു. വിഷ്‌ണുവിന് വേണ്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ പകുതി സിപിഎം അടിച്ച് മാറ്റി. പണം വക്കീലിന് കൊടുത്തു എന്നാണ് സിപിഎം പറയുന്നത്. സർക്കാരാണ് വക്കീലിനെ വയ്ക്കേണ്ടത്. പാർട്ടി രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റുന്നു. വിഷ്ണുവിൻ്റെ കുടുംബം പരാതി നൽകിയപ്പോൾ നേതാവിനെതിരെ നടപടി എടുത്തു. ഇപ്പോൾ അദ്ദേഹത്തിന് ട്രിപ്പിൾ പ്രൊമോഷൻ നൽകിയിരിക്കുകയാണ്. വിഷ്ണുവിൻ്റെ സഹോദരൻ വിനോദിനെയും സഹപ്രവർത്തകരെയും കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ' - പ്രതിപക്ഷ നേതാവ് പറഞ്ഞു.














































































