കുമരകം: സ്കോട്ട്ലൻഡിലെ പ്രശസ്തവും പുരാതനവുമാ ഹെറിയറ്റ് വാട്ട് (Heriot-watt) യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പ് നേടി കുമരകം സ്വദേശി ബിബിൻ സാജൻ. പോളിമേഴ്സ് ടോക്സിക്കോളജിക്കൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ്, ബിബിന് പിഎച്ച്ഡി അഡ്മിഷൻ ലഭിച്ചിരിക്കുന്നത്. മൂന്നര വർഷമാണ് പഠന കാലാവധി. _പ്രാദേശിക വാർത്തകൾ_ ജൂലൈ 15ന് സ്കോട്ട്ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കുന്ന ബിബിൻ കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ, ആലീസ് ദമ്പതികളുടെ മകനാണ്. കുമരകം സെന്റ് ജോൺസ്സ്ക്കൂൾ,എസ്കെഎംഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ബിബിൻ പഠിച്ചത്.