ചേർത്തലയിലെ ബിന്ദു പദ്‌മനാഭനെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയെന്ന് തുറന്ന് സമ്മതിച്ച് പ്രതി സെബാസ്റ്റ്യൻ. സ്ഥലം വിൽപ്പനയിലെ ഒന്നര ലക്ഷം രൂപ നൽകാൻ വിസമ്മതിച്ചതിനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. കത്തിച്ച അസ്ഥിക്കഷ്ണങ്ങൾ വേമ്പനാട്ട് കായലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും സെബാസ്റ്റ്യൻ പോലീസിനോട് പറഞ്ഞു. സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന മനോജിനും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന സൂചനയും ഇയാളുടെ മൊഴിയിലുണ്ട്. എന്നാൽ മനോജിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.