വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിസഭ ഉപസമിതി ഇന്ന് സമരക്കാരുമായി ചർച്ച നടത്തും.ഇതിൽ ഏകദേശ സമവായമുണ്ടായാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയുമായി ചർച്ച നടത്തുന്നതും പരിഗണനയിലുണ്ട്.വൈകിട്ട് സെക്രട്ടേറിയേറ്റിലാണ് ചർച്ച.മന്ത്രിസഭ ഉപസമിതി ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് സമരസമിതിയുമായി ചർച്ചക്ക് ധാരണ ആയത്.
