ദിനത്തോടനുബന്ധിച്ച് വനം വകുപ്പ്-കോട്ടയം സാമൂഹിക വനവത്കരണ വിഭാഗവും, തപോവൻ ഇക്കോക്ലബ്ബും ചേർന്ന് കടുവകളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിൽ കടുവകളെപ്പറ്റിയും,പ്രകൃതിയുടെ ഭക്ഷ്യ ശൃംഖലയിൽ കടുവകൾക്കുള്ള പ്രാധാന്യവും,അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികളെ ബോധവൽക്കരിച്ചു. കടുവകളുടെ ജീവിതരീതി വിശദമാക്കുന്ന ഹ്രസ്വചിത്രപ്രദർശനവും ഉണ്ടായിരുന്നു.സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ അജി.ആർ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ റെജി ഏബ്രഹാം ആമുഖ പ്രഭാഷണവും,ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ ഡോ.രാജേഷ് കടമാൻചിറ സ്വാഗതവും,ഇക്കോ ക്ലബ്ബ് അംഗങ്ങളായ കുട്ടികളെ പ്രതിനിധീകരിച്ച് ഹന്ന ആനി തര്യൻ നന്ദിയും പറഞ്ഞു.