ഏറ്റുമാനൂർ: മഹാദേവ ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് നടന്നു. ഉപദേശകസമിതി അംഗങ്ങളെനറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. 13 അംഗ ഉപദേശക സമിതിയുടെ പ്രസിഡന്റായി ശ്രീശൈലത്തിൽ പ്രൊഫ. ശങ്കരൻ നായർ തെരഞ്ഞെടുക്കപ്പെട്ടു.
ദേവസ്വം ബോർഡിന്റെ ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ ജയകുമാറിന്റെ നിരീക്ഷണത്തിലായിരുന്നു തിരഞ്ഞെടുപ്പ്. സജയകുമാർ വൈസ് പ്രസിഡൻ്റായും,സോമൻ ഗംഗാധരൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
413 രജിസ്റ്റേർഡ് അംഗങ്ങളിൽ 20 പേർ ഹാജരാകാതിരിക്കുകയും 32 പേർ പിന്മാറുകയും ചെയ്തു. തുടർന്ന് ശേഷിച്ച 361 പേരുകളാണ് നറുക്കെടുപ്പിൽ ഉൾക്കൊള്ളിച്ചത്. കൊടിമരച്ചുവട്ടിൽ നടന്ന നറുക്കെടുപ്പിൽ ഏഴു വയസ്സുകാൻ സുദേവ് എസ്. നായരാണ് ഉപദേശക സമിതി അംഗങ്ങളെ നറുക്കെടുത്തത്.
അസിസ്റ്റന്റ് കമ്മീഷണർ എം.ജി. മധുവിന്റെ അദ്ധ്യക്ഷതയിലായിരുന്നു 8 മണിക്കൂർ നീണ്ട തിരഞ്ഞെടുപ്പ് നടപടി ക്രമം പൂർത്തിയായത്. തെരെഞ്ഞെടുക്കപ്പെട്ട 13 പേർ യോഗം ചേർന്ന് പ്രസിഡൻ്റിനേയും, വൈസ് പ്രസിഡൻ്റിനേയും, സെക്രട്ടറിയേയും തെരഞ്ഞെടുത്തു.
വിശ്വനാഥ് ആർ., നന്ദകുമാർ വി.ജി., ശശിധരൻ നായർ, വിശാഖ് എം., പ്രകാശ് സി.പി.,ബിനു കെ.പി., സോമനാഥൻ നായർ പി.എം., വിജയകുമാർ എം., ദിലീപ് റ്റി., സോമൻ വി.എൻ. എന്നിവരാണ് മറ്റ് അംഗങ്ങൾ.