സിനിമ-നാടക നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. 77 വയസായിരുന്നു. വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്ഥിതി മോശമായി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.1250 ലധികം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മലയാള സിനിമയിലെ മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും പുന്നപ്ര അപ്പച്ചൻ അഭിനയിച്ചിട്ടുണ്ട്.















































































