സിനിമ സീരിയല്‍ പ്രവര്ത്തകയൂണിയന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാക്കമ്മിറ്റി രൂപികരണയോഗം ഏപ്രില്‍ എഴിന് വൈകിട്ട് 3.30ന് കോട്ടയം പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍വെച്ച് നടക്കുന്നു. മുന്‍കാലങ്ങളില്‍ കോട്ടയം ജില്ലയില്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. സിനിമാ മേഖലയില്‍ നടന്നു വരുന്ന അന്തരംകുറയ്ക്കുകയും സ്വതന്ത്രമായി സിനിമയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി പോരാടുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കമ്മിറ്റി കൂടുതല്‍ ശക്തമാക്കുവാനുള്ള യോഗം ചേരുന്നത്. യോഗത്തില്‍ നിരവധി സിനിമാ- സീരിയല്‍ പ്രവര്‍ത്തകര്‍ പങ്കുചേരും.
ആര്. ചന്ദ്രശേഖര്‍, ടിവിപുരം രാജു, അനില്‍ രാഘവ്, വിആര്‍ പ്രതാപന്, പ്രമോദ് കോട്ടപ്പിള്ളി, രാജു ചന്ദ്ര, മിനി പൂങ്കാട്ട്, വിനു വിദ്യാധരന്, രാജു പ്രണവം, റ്റിജോ ജോസഫ്, അരുണ്‍ ഗോപിനാഥ്, ലിഞ്ജു എസ്തപ്പാന്, ജോണി കെ കൊച്ചപ്പള്ളി, ശിവരാജ് പാലക്കാട്, സഞ്ജയ് മാധവ്, സെബാസ്റ്റ്യന്‍, ഷിനു ലീല, ഫിറോസ്, നാസര്‍ മുളത്തറയില് എന്നിവരാണ് സ്വതന്ത്ര സിനിമാ- സീരിയല്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ് ടെക്നിക്കല്‍ അസോസിയേഷന്റെ സംസ്ഥാനതല ഭാരവാഹികള്‍.