ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
സിനിമ സംസ്കാരത്തിന് യോജിച്ചതല്ലെന്നും തെറ്റായ സന്ദേശം നൽകുന്നുവെന്നുമാണ് ഹർജിയിലെ പരാതി.
തൃശൂർ സ്വദേശിയാണ് ഹർജി നൽകിയിരിക്കുന്നത്.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, നടൻ ജോജു ജോർജ് എന്നിവർക്കും കേന്ദ്ര സെൻസർ ബോർഡിനും നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചു.
ഇവരുടെ മറുപടി ലഭിച്ച ശേഷം ഹർജി വീണ്ടും പരിഗണിക്കും.