മഹാനവമി ദിവസത്തെ, വിശേഷാല്‍ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങള്‍ സജീവമായി.ഭക്തിയായും സ്നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസിലേക്കെത്തിക്കാനുള്ള 9 നാളുകളാണ് നവരാത്രി.
അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റേയും, അറിവിന്റേയും നേരിന്റെ നിറവെളിച്ചത്തിലേക്കുള്ള യാത്രയാണ് ഈ ദിവസങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. ഇന്ന് ആയുധ പൂജയുടെ കൂടി ദിവസമാണ്.
മഹാനവമി ദിവസം കേരളത്തിലെ ഒട്ടുമിക്ക സരസ്വതീ ക്ഷേത്രങ്ങളിലും വലിയ ഭക്തജനപ്രവാഹമാണുള്ളത്. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ളനവരാത്രിആഘോഷമാക്കുകയാണ് ഭക്തജനങ്ങള്‍.
പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ വിവിധ കലകള്‍ അര്‍ച്ചന ചെയ്യാന്‍ കലാകാരന്മാരുടെ തിരക്കാണ്.
ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ഇന്ന് പഞ്ചരത്നകീര്ത്തനാലാപനവുംപെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മേളത്തോടെ മൂന്നു ഗജവീരന്മാരോടു കൂടിയ ശീവേലിയുമുണ്ട്. മറ്റ് ദേവീ ക്ഷേത്രങ്ങളിലുംവിവിധകലാപരിപാടികളും സരസ്വതി പൂജയുമുണ്ടാകും.