കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞിട്ടുണ്ടെന്നും ശശി തരൂർ.ദേശീയ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക വെള്ളിയാഴ്ച സമർപ്പിയ്ക്കുമെന്നും ശശി തരൂർ പട്ടാമ്പിയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയിൽ വന്നതെന്നും തരൂർ വ്യക്തമാക്കി.
രാജ്യത്തെ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരുംതന്നെ പിന്തുണയ്ക്കുമെന്ന വിശ്വാസമുണ്ട്. കേരളത്തില ചിലരുടേയും പിന്തുണ ലഭിയ്ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രാജസ്ഥാനിലെ കോൺഗ്രസ് നിയമസഭാ കക്ഷി വിഷയത്തിലും സംസ്ഥാന പാർട്ടി പ്രശ്നങ്ങളിലും പ്രതികരിക്കാനില്ലെന്നും ശശി തരൂർ വ്യക്തമാക്കി.