കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹീറോ സൂപ്പര്‍ കപ്പ് 2023നുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. ജെസല്‍ കര്‍ണെയ്റോ നയിക്കുന്ന 29 അംഗ ടീം നിലവില്‍ ടൂര്‍ണമെന്റിനായുള്ള തയാറെടുപ്പിലാണ്.
ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
വ്യക്തിപരമായ കാരണങ്ങളാല്‍ ക്ലബ് അവധി നീട്ടി നല്കിയതിനാല് അഡ്രിയാന്‍ ലൂണ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ഐ എസ് എല്‍ ഇടവേളയ്ക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
പ്രാദേശിക യുവ പ്രതിഭകളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
29 അംഗ ടീമില്‍ 11 താരങ്ങള്‍ മലയാളികളാണ്. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന് എം എസ്, സച്ചിന് സുരേഷ്, നിഹാല്‍ സുധീഷ്, വിബിന് മോഹനന്, ബിജോയ് വര്‍ഗീസ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.
ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ അപ്പോസ്തലോസ് ജിയാനു ആണ് ടീമിലെ ഏക ഇന്റര്‍നാഷണല്‍ ഏഷ്യൻ താരം.
ഹീറോ സൂപ്പര്‍ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ടീം:
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ്, സച്ചിന് സുരേഷ്, മുഹീത് ഷബീര്‍.
പ്രതിരോധ താരങ്ങള്‍: വിക്ടര്‍ മോംഗില്‍, മാര്‍ക്കോ ലെസ്കോവിച്ച്, ഹോര്‍മിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിര താരങ്ങള്‍: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ് സിങ്, ഇവാന് കല്യൂഷ്നി, മുഹമ്മദ് അസ്ഹര്‍, വിബിന് മോഹനന്.
മുന്നേറ്റ താരങ്ങള്‍: ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്, രാഹുല്‍ കെ.പി., സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന് എം എസ്., മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.