കണ്ണൂർ: കേരളത്തിലെ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന് ബഫർസോൺ മേഖല അടയാളപ്പെടുത്തി കർണാടക. രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ബഫർസോൺ ആക്കുന്നതിന്റെ ഭാഗമായാണ് കേരള അതിർത്തിക്കുള്ളിൽ കടന്ന് കർണാടക സംഘം അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിൽ ആണുള്ളത്. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർസോൺ ആക്കിയാണ് കേരളത്തിന്റെ 3 ഗ്രാമങ്ങളെ അടയാളപ്പെടുത്തിയത്. പാലത്തുംകടവ്, കച്ചേരി കടവ്, കളിതട്ടുംപാറ, മുടിക്കയം എന്നിവിടങ്ങളിൽ ഉൾപ്പെടെ റോഡിൽ ചുവന്ന പെയിൻറ് ഉപയോഗിച്ച് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.
