തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷണല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായ ഡോ. രാഹുലൻ(37) കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടെ തായ്‌ലാൻഡില്‍ മുങ്ങിമരിച്ചു.
ചാലക്കുടി പോട്ട തച്ചുടപ്പമ്പ് മുണ്ടക്കത്തു പറമ്പില്‍ സദാനന്ദന്‍റെ മകനാണ് രാഹുലൻ. ഭാര്യ: ഡോ. ബേബി മിനുവിനൊപ്പം ഒരാഴ്ചത്തെ വിനോദയാത്രക്കായി ഈ മാസം 12നാണു ഡോ. രാഹുലൻ തായ്‌ലൻഡിലെത്തിയത്. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദർശിക്കുന്നതിനിടയില്‍ കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്തുന്നതിനിടയിലായിരുന്നു അപകടം.
മുങ്ങിത്താഴ്ന്ന രാഹുലനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലും പിന്നീടു സ്പെഷ്യല്‍റ്റി ആശുപ്രതിയിലും എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരണം സ്ഥിരീകരിച്ചു.














































































