ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് അനിതക്കെതിരേ കേസെടുത്തത്. മോൻസനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം.
യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നൽകിയത്.
ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.