കണ്ണൂർ: കണ്ണൂർ ഏഴര കടപ്പുറത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റർ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ച് ഫർഹാൻ കടലിലേക്ക് വീഴുകയായിരുന്നു. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫർഹാൻ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.