ശബരിമല മേല്‍ശാന്തിയായി എ.കെ സുധീര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തിയായി എം.എസ് പരമേശ്വരന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു.നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത് . മലപ്പുറം, തിരുനാവായ സ്വദേശിയാണ് അറീക്കര മനയിൽ സുധീർ നമ്പൂതിരി, ആലുവ പുളിയനം പാറക്കടവ് സ്വദേശിയാണ മടവന മനയിൽ പരമേശ്വരന് നമ്പൂതിരി.
അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 18 പേര് പട്ടികയില്‍ ഉണ്ടായിരുന്നു . നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിലെ കുട്ടികളായ കാഞ്ചനയും മാധവ് കെ.വര്‍മ്മയും ഇന്നലെ സന്നിധാനത്തെത്തിയിരുന്നു. പതിവിനു വിപരീതമായി തെരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ക്ക് തന്ത്രിയും നിലവിലെ മേല്‍ശാന്തിമാരും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത് .