കോട്ടയം ഭദ്രാസന ജൂബിലി കൺവെൻഷൻ ഫെബ്രുവരി 16 മുതൽ 20 വരെ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസനം ശതാബ്‌ദി സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന കോട്ടയം ഭദ്രാസന ജൂബിലി കൺവെൻഷൻ ഫെബ്രുവരി 16 തിങ്കൾ മുതൽ 20 വെള്ളി വരെ പാമ്പാടി സെൻ്റ് ജോൺസ് കത്തീഡ്രലിൽ നടക്കും.
16 ന് 5.30 ന് സന്ധ്യാ നമസ്ക്കാരത്തിന് ശേഷം ബൈബിൾ റാലി, തുടർന്ന് 6.30 ന് കൺവെൻഷൻ ഉദ്ഘാടനം കാതോലിക്ക ബാവാ നിർവ്വഹിക്കും ഫാ ജോൺ ചാക്കോ തിരുമൂലപുരം വചന ശുശ്രൂഷ നടത്തും
17 ന് അഞ്ജന റിബേക്ക റോയി ചെങ്ങന്നൂർ, 18 ന് ഫാ. ജോജി കെ. ജോയ്, അടൂർ ഇവർ വചന ശുശ്രൂഷകൾ നടത്തും. 19 ന് 'ഓർത്തഡോക്‌സ് സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ' എന്ന വിഷയത്തിൽ കോൺക്ലേവ് നടത്തും. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത മോഡറേറ്റർ ആകും. ഫാ. മത്തായി ഇടയനാൽ കോർഎപ്പിസ്ക്കോപ്പ, ഫാ. പി എ ഫിലിപ്പ് ഇവർ വിഷയാവതരണം നടത്തും.
20 ന് രാവിലെ 10.00 ന് ഉപവാസ ധ്യാനം പാമ്പാടി കുറിയാക്കോസ് ദയറായിൽ വച്ച് നടക്കും. ഫാ. കുര്യാക്കോസ് വർഗീസ് മല്ലപ്പള്ളി ആശ്രമം സുപ്പീരിയർ ധ്യാനം നയിക്കും. വൈകിട്ട് 5.30 ന് കൺവെൻഷൻ നഗറിൽ ' കുട്ടികൺവെൻഷൻ' നടത്തപ്പെടും. കോട്ടയം ഭദ്രാസനത്തിലെ മുഴുവൻ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുന്ന കുട്ടികൺവെൻഷൻ ഗായിക നിത്യ മാമ്മൻ ഉദ്ഘാടനം ചെയ്യും. 'വരയും കുറിയി'ലൂടെ പ്രസിദ്ധനായ ഫാ. ജോൺ സ്ലീബ മുഖത്തല കുട്ടികളോട് സുവിശേഷം പറയും.
'വരൂ, നമുക്ക് വചനത്തിൻ്റെ ശുശ്രൂഷകരാകാം', എന്നുള്ളതാണ് ഈ വർഷത്തെ ആപ്തവാക്യം.
എല്ലാ ദിവസവും കൺവെൻഷനിൽ ഭദ്രാസന വൈദിക ക്വയർ, മാർ അപ്രേം ക്വയർ ഇവരുടെ ഗാനശുശ്രൂഷകളും, നിശബ്‌ദ വേദവായന 'അത്തിമരച്ചുവട്ടിൽ'; എല്ലാവരും ഒരുമിച്ച് പാടുന്ന 'പാടാം നമുക്ക് പാടാം', 'അന്നാമ്മയും അച്ചനും' എന്ന ചിരിയും ചിന്തയും പരിപാടികളും ഉണ്ടായിരിക്കും
75 ഇടവകകളിൽ നിന്നുള്ള 5000 വിശ്വാസികൾ ദിവസവും പങ്കെടുക്കും.
വൈസ് പ്രസിഡൻ്റ് ഫാ. കെ. എം. സഖറിയ, ജനറൽ കൺവീനർ ഫാ. കുരുവിള പെരുമാൾ ചാക്കോ, അസ്സോസിയേറ്റ് കൺവീനർ ഫാ. പോൾ ഏബ്രഹാം, ജൂബിലി കൺവീനർ സാം വർഗീസ്, സെക്രട്ടറി മനു തോമസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.














































































