തിരു.: ഈ അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുൻപ് പൂർത്തിയാക്കണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുമ്പും തീർക്കണം.
സ്കൂള്‍ തലത്തില്‍ ശാസ്ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബര്‍ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കും.
കായികമേള സ്കൂള്‍ തലത്തില്‍ ഒക്ടോബര്‍ 12 നകവും സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20 നകവുമാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂള്‍ കായികമേള.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്പ് നടത്തണം. ഒക്ടോബര്‍ 20, 21, 22 തിയതികളിലേക്ക്കോട്ടയത്താണ് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം.